Latest NewsLocal news

മാങ്കുളം മുനിപാറയ്ക്ക് സമീപം മരം റോഡിലേക്ക് വീണു: പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.

അടിമാലി : ഇന്ന് രാവിലെ മുതൽ മാങ്കുളം ഭാഗത്ത് പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മരം വീണു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് സംഭവം നടന്നത്. മാങ്കുളം മുനിപാറയ്ക്ക് സമീപമാണ് മൺ തിട്ടിന് മുകളിൽ നിന്നിരുന്ന മരം റോട്ടിലേക്ക് പതിച്ചത്. ഇതോടെ അടിമാലി മാങ്കുളം റോഡിലുടെയുള്ള ഗതാഗതം നിലച്ചു. സമീപത്തുകൂടി കടന്നുപോയിരുന്ന വൈദ്യുതി ലൈനിനു മുകളിലേക്കാണ് മരം വീണത് ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!