World

ഹോർമുസിൽ യു.എ.ഇ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം

ഹോർമുസിൽ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ആക്രമണം. കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ‘അഡ്നോക്.’ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ആർക്കും പരുക്കില്ല. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ടാങ്കറിനെ ഇറാൻ ലക്ഷ്യമിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശനിയാഴ്ച അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം, ഹോർമുസിൽ തങ്ങളുടെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടുവെന്ന് വെള്ളിയാഴ്ച ADNOC ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, അതിൽ ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകൾ ഉൾപ്പെടുന്നു.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ 15 എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഈ ആഴ്ചയിൽ മാത്രം കമ്പനിയുടെ മൂന്ന് ഇന്ധന ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകളാണ് യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ആക്രമണങ്ങളിൽ ഒരു നാവികൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഡ്നോക് അറിയിച്ചു. കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് അഡ്നോക് ആവശ്യപ്പെട്ടു. ഹോർമുസിലൂടെ തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.

അതേസമയം, ഹോർമുസ് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ ഉടൻ കരാറിലെത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ ഒരു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!