
സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യദിന റാലികളിൽ ഒന്നാണ് അടിമാലിയിലേത്. ടൂറിസം ആൻഡ് അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി നടക്കുന്നത്
രാവിലെ 9ന് പതാക ഉയർത്തും. 10ന് അടിമാലി ഗവ.ഹൈസ്കൂൾ മൈതാനത്തു നിന്ന് ബാൻഡ് സെറ്റുകൾ, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ ,നിശ്ചലദൃശ്യങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ, കരാട്ടെ, കളരി തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ റാലി ആരംഭിക്കും. പൊലീസ് ഇൻസ്പെക്ടർ പി.എം റഷീദ് ഫ്ലാഗ് ഓഫ് ചെയ്യും. റാലിക്ക് ശേഷം നടക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ സന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കും . റാലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ട്രോഫിയും ക്യാഷ് അവാർഡ് നൽകുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മികച്ച കലാരൂപങ്ങൾ എന്നിവയ്ക്കും ക്യാഷ് അവാർഡുകൾ നൽകും .



