KeralaLatest NewsLocal news

ഇത് രണ്ടാം ജന്മം :കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നാർ കന്നിമല സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

മൂന്നാർ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കന്നിമല ലോവർ ഡിവിഷൻ സ്വദേശി പാണ്ടിരാജാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രണ്ട് കാട്ടാനകൾ ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിലെത്തിയത്. ലയത്തിന് പുറത്ത് നിൽക്കുകയായിരുന്ന തൊഴിലാളിയെ ആന കണ്ടതോടെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളി ഓടി. പിന്നാലെ കാട്ടാനയും പിന്തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് പാണ്ടിരാജ് രക്ഷപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!