
ഇടുക്കി : മഴ കുറഞ്ഞു ദിവസങ്ങൾ പിന്നിട്ടതോടെ സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു. ഇതോടെ കേരളത്തിലെ കർഷകർക്ക് ആശങ്ക വർധിച്ചിരിക്കുകയാണ്. ജില്ലയിൽ ലഭിക്കേണ്ട മഴയുടെ 23% ആണ് കുറവുണ്ടായിരിക്കുന്നത്. ജില്ലയിലെ പ്രധാന കൃഷിയായ ഏലം കാപ്പി കുരുമുളക് ജാതി എന്നിവയെല്ലാം കൃത്യമായി വിളവ് നൽകാതെ കർഷകരെ ആശങ്കയിലാഴ്ത്തി ഇരിക്കുകയാണ്. വേനക്കാലം ആകുമ്പോഴേക്കും എത്രത്തോളം കൃഷികൾ ഉണ്ടാകുമെന്ന് ആശങ്കയും കർഷകർ പങ്കുവെക്കുന്നു .
സംസ്ഥാനത്ത് ഇന്നും ചൂടു വർദ്ധിക്കുമെന്നും വെള്ളിയാഴ്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കുപടിഞ്ഞാറ് മൺസൂൺ ദുർബലമായതാണ് ചൂടു കൂടാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം പറയുന്നു. വേനൽ കനക്കുമ്പോഴേക്കും കൃഷി വിളകൾക്ക് മാത്രമല്ല കുടിവെള്ളത്തിനും ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വരുന്നതും വിവിധ കൃഷികൾ നശിക്കുന്നതിനു കാരണമാകുന്നു.



