
കട്ടപ്പന കല്ലുകുന്ന് പീടികപുരയിടത്തിൽ വീട്ടിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. 12.09.2026 തിയതി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ എബി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ്കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് പി. സി, സിവിൽ പോലീസ് ഓഫീസർമാരായ റാൾസ് സെബാസ്റ്റ്യൻ, സബീനാബീവി എ എച് എന്നിവരടങ്ങിയ പോലീസ് സംഘം പരിശോധിച്ചതിൽ സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറിൽ 0.6 ഗ്രാം. എം ഡി എം എ പ്രതി ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച് വച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
“



