Education and careerKeralaLatest News

പരീക്ഷാ ക്രമക്കേട്: ‘PSCയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമം’; മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് PSC തീരുമാനം

പരീക്ഷാ ക്രമക്കേടിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് പിഎസ്‌സി യോഗത്തിന്റെ തീരുമാനം. പിഎസ്‌സിയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമം നടക്കുന്നതായും വിമർശനം. പിഎസ്‌സി ഓഫീസിൽ എസ്ഐടി നേരിട്ട് എത്തണമെന്ന് യോഗം തീരുമാനമെടുത്തു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനം. റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശയും പിഎസ്‌സി തള്ളി.

പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ മാത്രം നീട്ടാനുള്ള ശുപാർശയാണ് തള്ളിയത്.എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. 15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിൻറെ കണ്ടെത്തൽ.

ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിർണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!