Latest NewsTech

ഉപയോ​ക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും വ്യക്തി​ഗത പരസ്യത്തിനായി ഉപയോ​ഗിക്കും; സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തി ​ഗൂ​ഗിൾ

സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തി ​ഗൂ​ഗിൾ. ഉപയോ​ക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും വ്യക്തി​ഗത പരസ്യത്തിനായി ഉപയോ​ഗിക്കും. ജിമെയിൽ, ​ഗൂ​ഗിൾ ഫോട്ടോസ്, ​ഗൂ​ഗിൾ ഡ്രൈവ് എന്നിവയിലെ വിവരങ്ങളാണ് വ്യക്തി​ഗത പരസ്യത്തിനായി ഉപയോ​ഗിക്കുക. പരസ്യങ്ങൾക്കായി ഡാറ്റ ഉപയോഗിക്കരുതെന്ന ഗൂഗിളിന്റെ പഴയ നയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സ്വകാര്യതാ നയം ഒക്ടോബർ 16ന് പുറത്തിറക്കിയതായാണ് റിപ്പോർട്ട്.

ഗൂ​ഗിൾ ആപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഗൂഗിൾ സെർച്ച്, ജെമിനി എന്നിവയ്ക്ക് ഇതോടെ അവസരം ഒരുങ്ങുമെന്നും റിപ്പോർട്ട്. പരസ്യങ്ങളുടെ ഉള്ളടക്കം ഉപയോ​ക്താവിന്റെ വ്യക്തി​ഗത ആവശ്യങ്ങൾ അനുസരിച്ച് ​ഗൂ​ഗിൾ ക്രമീകരിക്കുമെന്നും റിപ്പോർട്ട്. പുതുക്കിയ നയം അനുസരിച്ച്, ഈ സേവനങ്ങളുമായി പങ്കിടുന്ന ഡാറ്റ, ഉപയോക്താവിന്റെ ക്രമീകരണങ്ങളെ ആശ്രയിച്ച്, പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം വ്യക്തിഗതമാക്കാനും ഉപയോഗിച്ചേക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!