HealthKeralaLatest News

പൊള്ളുന്ന വെയിലല്ലേ…; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില വീണ്ടും ഉയരും. താപനില 45°C മുതല്‍ 55°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം.നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!