CrimeKeralaLatest NewsLocal news

മഹാരാഷ്ട്രയിൽ 15 കോടി രൂപയുടെ കവർച്ച: പ്രതിയെ പിടികൂടി ഇടുക്കി പോലീസ്.

പാലക്കാട് പുതുപ്പരിയാരം വില്ലേജ് മുണ്ടൂർ മൈലം പള്ളി വഴുവഞ്ചേരി വീട്ടിൽ ടൈറ്റസ് ജോർജ് (36) ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 15 കോടി രൂപ കവർച്ച ചെയ്ത ശേഷം വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് നാസിക്കിൽ നിന്നും എത്തിയ 2 പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ), ആണ് പുള്ളിക്കാനത്തെ ഒരു റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പാലക്കാട്‌ കള്ളിക്കോട് പോലീസ് സ്റ്റേഷനിലും, തമിഴ്നാട് ഈറോഡ് ചിത്തോട് പോലീസ് സ്റ്റേഷനിലുമായി മറ്റു 3 മോഷണ കേസുകളും നിലവിലുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!