CrimeKeralaLatest NewsNational

ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ക്രൂരമർദനത്തിന് ഇരയായ 47-കാരി മരിച്ചു

ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ആക്രമണത്തിന് ഇരയായ 47-കാരി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശിനിയാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്. പ്രതി ദീപക് കൃഷ്ണ ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിലെ സുലിബലേയിലാണ് ക്രൂരമായ സംഭവം നടന്നത്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഉടമയായ ദീപക് കൃഷ്ണ കൊല്ലം സ്വദേശിയാണ്.

നാൽപ്പതിനായിരം രൂപ വീതം ശമ്പളം നൽകാമെന്ന് അറിയിച്ചാണ് വാടാനപ്പള്ളി സ്വദേശിനിയെയും തൃശൂർ സ്വദേശിയായ മറ്റൊരു യുവതിയെയും ബെംഗളൂരുവിൽ എത്തിച്ചത്. ഇയാളുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയ യുവതികൾ തിരികെ കേരളത്തിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോൾ ആയിരുന്നു ആക്രമണം. പോലീസ് എത്തിയാണ് യുവതികളെ മോചിപ്പിച്ചത്. കർണാടക പോലീസുകാരെ വീടിനുള്ളിൽ പൂട്ടിയിടാനും ഇയാൾ ശ്രമിച്ചു .ബംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ എത്തിച്ച ശേഷമാണ് 47 കാരിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിച്ചതും. ഇവരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!