KeralaLatest NewsLocal news

വി.ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനത്തെച്ചൊല്ലി ചേരിതിരിവ്; ഇടുക്കി ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്

ഇടുക്കി: ഡിസിസിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. വി.ഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം നടത്തിയ പ്രകടനത്തെച്ചൊല്ലി പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമായി. ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.

കെ.സി വേണു​ഗോപാൽ അനുകൂലികളും വി.ഡി സതീശൻ അനുകൂലീകളും പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസമാണ് ഡിസിസി ഒദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് വി.ഡി സതീശൻ അനുകൂല പ്രകടനത്തിൽ പങ്കെടുക്കണമെന്ന സന്ദേശം ഡിസിസി ജനറൽ സെക്രട്ടറി പങ്കുവയ്ക്കുന്നത്. ഇതിനെതിരെ കെ.സി പക്ഷക്കാരിയായ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ രം​ഗത്തെത്തി. ഇതേ തുടർന്ന് പരസ്പരം ചർച്ചകളും നടന്നു.

പ്രകടനം നടത്തിയവർക്കെതിരെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി മാത്യു അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!