CrimeKeralaLatest NewsLocal news

ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ അടി; വരന്‍റെ അളിയനുള്‍പ്പടെ എട്ടുപേര്‍ക്ക് പരുക്ക്

ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പൊരിഞ്ഞ അടി. സ്ത്രീകളടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് അടിപൊട്ടിയത്. പള്ളിയിലെ വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്‍റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്.

കേറ്ററിങ് സര്‍വീസുകാര്‍ വൃത്തിയാക്കിക്കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത്. തൊട്ടപ്പുറത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തങ്ങള്‍ ഇരുന്നുവെന്ന് കുടുംബക്കാര്‍ തിരിച്ചു പറഞ്ഞതോടെ വാക്കേറ്റമായി.

കയ്യില്‍ കിട്ടിയ പാത്രം കൊണ്ട് കേറ്ററിങ് ഉടമയുടെ മകന്‍റെ തലയ്ക്ക് വരന്‍റെ ബന്ധുക്കളിലൊരാള്‍ അടിച്ചു. ഇതോടെ പൊരിഞ്ഞ അടിയായി. വരന്‍റെ സഹോദരിക്കും ഭര്‍ത്താവിനും മൂന്ന് കേറ്ററിങ് ജീവനക്കാരുമുള്‍പ്പടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!