പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്ത് നിന്നുളള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയാലോചന നടത്തും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായും ആലോചിച്ചേക്കും. കേരളത്തിന് പുറത്തുളള പിബി അംഗങ്ങളുമായി ജനറല്‍ സെക്രട്ടറി എം.എ.ബേബി ആശയവിനിമയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാന സമിതിക്കിടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ പിബി അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആലോചന നടത്തും.നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. തുടര്‍ഭരണം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി 35 സീറ്റിലേക്ക് ചുരുങ്ങിയതില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനത്തിന് സാധ്യതയുണ്ട്. മുന്നണിയെ നയിച്ച പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എതിരെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും കടുത്തവിമര്‍ശനം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ മാത്രം ചുമത്താനാകില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട്.
ഇന്നലെ മുതല്‍ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞു. ഈ യോഗങ്ങളിലെ ചര്‍ച്ചകളും മറ്റും മനസിലാക്കിയ ശേഷം കേന്ദ്ര കമ്മിറ്റിയായിരിക്കും പ്രതിപക്ഷ നേതാവാരാണെന്ന് നിര്‍ദേശിക്കുക



