Latest NewsSports

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.തൃശൂര്‍ ജില്ലാ റഗ്ബി അസോസിയേഷന്റെ കീഴില്‍ ആര്‍.വിഷ്ണു രാജിന്റെ ശിക്ഷണത്തില്‍ നാലു വര്‍ഷം മുമ്പ് റഗ്ബിയില്‍ സജീവമായതാണ് ആതിര. പാലക്കാട് നെന്മാറ അയിനംപാടം മുടിയങ്കാവ് പൊന്നന്റെയും ഗീതയുടെയും പുത്രി നെന്മാറ ജി.ജി.വി.എച്ച്.എസ്.എസില്‍ നിന്ന് പ്‌ളസ് ടു കഴിഞ്ഞ് തൃശൂര്‍ വിമല കോളജില്‍ ബി.എയ്ക്കു ചേര്‍ന്നതോടെയാണ് കബഡിയില്‍ നിന്ന് റഗ്ബിയിലേക്ക് ശ്രദ്ധ തിരിച്ചത്. 2022, 23, 26 വര്‍ഷങ്ങളില്‍ സംസ്ഥാന ടീമില്‍ കളിച്ചു.

മൂന്നു വര്‍ഷം കാലിക്കറ്റ് വാഴ്‌സിറ്റിക്കും കളിച്ചു. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.പി.എഡ് പഠിച്ച 2024-26ല്‍ പ്രസ്തുത സര്‍വകലാശാലയ്ക്കു കളിച്ചു. ഇപ്പോള്‍ സീനിയര്‍ ഇന്ത്യന്‍ ടീമില്‍. ആതിരയ്‌ക്കൊരു സഹോദരനുണ്ട്. കെ.പി.ഉല്ലാസ്.Read Also: പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ആര്‍.പ്രിയങ്കആതിരയ്‌ക്കൊപ്പം ഇന്ത്യന്‍ സീനിയര്‍ വനിതാ ക്യാംപിലെത്തിയ രണ്ടു കേരള താരങ്ങള്‍ ദേശീയ ടീമിന്റെ റിസര്‍വ് ലിസ്റ്റില്‍ ഉണ്ട്.

ആര്‍.പ്രിയങ്കയും (22) അനിറ്റ സിബിയും (23). പ്രിയങ്ക നെന്മാറ വിത്തനശേരി ലക്ഷം വീട് രാമസ്വാമിയുടെയും ലക്ഷ്മിയുടെയും മകളാണ്. ജി. ജി.വി.എച്ച്.എസ്.എസില്‍ നിന്ന് ആതിരയ്‌ക്കൊപ്പം പ്‌ളസ് ടു പൂര്‍ത്തിയാക്കി തൃശൂര്‍ വിമലയില്‍ ബി.എ.സോഷ്യോളജിക്ക് ചേര്‍ന്നു.പിന്നീട് പഞ്ചാബ് ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.പി.എഡ് പൂര്‍ത്തിയാക്കി.കളിക്കളത്തിലെ ദേശീയ നേട്ടങ്ങളിലെല്ലാം ആതിരയ്‌ക്കൊപ്പം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ റിസര്‍വ്. രണ്ടു സഹോദരിമാര്‍. പ്രവീണയും പ്രജീഷയും.അനിറ്റ സിബിഅനിറ്റ സിബി തൊടുപുഴ സ്വദേശിനിയാണ്. ആനക്കല്ലുങ്കല്‍ കലയന്താനി മീന്‍മുട്ടി സി ബിയുടെയും അന്നക്കുട്ടിയുടെയും പുത്രി. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസില്‍ നിന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റില്‍ എത്തി.

ഇപ്പോള്‍ എം.എസ്.ഡബ്‌ളിയു വിദ്യാര്‍ഥിനി. സംസ്ഥാനത്തിനു . കാലിക്കറ്റ് സര്‍വകലാശാലയ്ക്കും കളിച്ചു.ഈ വര്‍ഷം കാലിക്കറ്റ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ റഗ്ബി (15) ചാംപ്യന്‍മാരാണ്.ഒരു സഹോദരനുണ്ട്. അരുണ്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!