അരമന ദേവാലയമായ സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയുടെ വിശുദ്ധമൂറോൻ അഭിഷേക കൂദാശ നടന്നു.

അടിമാലി : യാക്കോബായ സുറിയാനി സഭാ ഹൈറേഞ്ച് മേഖലാ ആസ്ഥാന അരമന ദേവാലയമായ സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയുടെ വിശുദ്ധ
മൂറോൻ അഭിഷേക കൂദാശ നടന്നു.യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് ജോസഫ് ബാവ കൂദാശ കർമ്മം നിർവ്വഹിച്ചു.ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കും മെത്രാപോലീത്താമാർക്കും അടിമാലി സെൻ്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ ഭക്തിനിർഭരമായ വി. മൂറോൻ അഭിഷേക കൂദാശ നടന്നു. മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ യൂലിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, സഭയിലെ നൂറോളം വൈദികരും ശുശ്രൂഷകരും കൂദാശ കർമ്മത്തിന് സഹകാർമ്മികത്വം വഹിച്ചു. തുടർന്ന്
നടന്ന പൊതു സമ്മേളത്തിൽ മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബൈറ്റ്
ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എഫ്. രാജ, റോയി കെ പൗലോസ്, ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ് സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു പി. കുര്യാക്കോസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സി.പി മാത്യു, തുടങ്ങിയവർ പങ്കെടുത്തു. സ്‌നേഹവിരുന്നും നടന്നു.1947 ൽ സ്ഥാപിതമായ ഹൈറേഞ്ചിലെ ആദ്യകാല ദേവാലയമാണ് പുനർനിർമ്മാണം പൂർത്തിയാക്കി വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നടത്തിയിട്ടുള്ളത്.



