
മൂന്നാർ : മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടുമൃഗാക്രമണം തുടരുകയാണ്. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായതാണ് ഒടുവിലത്തെ സംഭവം. പ്രദേശത്ത് കോട്ടേഴ്സിന് മുമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഫീൽഡ് ഓഫീസർ രഘുവിൻ്റെ കാറാണ് കാട്ടാന തകർത്തത്. കാട്ടാന ആക്രമണത്തിൽ വാഹനത്തിൻ്റെ മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ കടുവയുടെ പുലിയുടെയും സാന്നിധ്യത്തിന് പുറമേ കാട്ടാന ശല്യവും കൂടി വർധിക്കുന്ന സാഹചര്യമായതോടെ തൊഴിലാളികളിൽ ആശങ്ക വർധിച്ചിട്ടുണ്ട്.
വേനൽക്കാലം തുടങ്ങിയതു മുതൽ മൂന്നാറിലെ ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ കൂടുതലായി ഇറങ്ങി നാശം വരുത്തുന്ന സ്ഥിതിയുണ്ട്.



