Education and careerLatest NewsLocal news

എസ്. എസ്. എല്‍. സി പരീക്ഷാഫലം: ജില്ലയില്‍ വിജയശതമാനം 99.28


ഇടുക്കി.: എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കിരുന്നത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ആണ് വിജയശതമാനം. കട്ടപ്പനയില്‍ വിജയശതമാനം 99.27.

363 പെണ്‍കുട്ടികളും 176 ആണ്‍കുട്ടികളുമടക്കം 539 പേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. തൊടുപുഴ വിദ്യാഭ്യാസജില്ലയില്‍ 268 വിദ്യാര്‍ത്ഥികളും (ആണ്‍കുട്ടികള്‍ 88, പെണ്‍കുട്ടികള്‍ 180) കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ 271 പേരും (ആണ്‍കുട്ടികള്‍ 88, പെണ്‍കുട്ടികള്‍ 183)  മുഴുവന്‍ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!