CrimeKeralaLatest News
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു, 2 യുവതികൾ അറസ്റ്റിൽ

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ. മോഡലിങ് എന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെക്കുകയായിരുന്നു. മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത് പ്രധാനകണ്ണികളായ സിന്ധു, അലീന എന്നിവരാണ്. നേരത്തെ ക്രിമിനൽ കേസിൽ അറസ്റ്റിലായ അലീനക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മനുഷ്യക്കടത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് വിലയിരുത്തൽ. പരാതിക്കാരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരാണ് പ്രാഥമിക പ്രതി പട്ടികയിൽ ഉള്ളത്.രണ്ട് യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. വിദേശത്ത് എത്തിച്ച് ക്രൂരമായി മർദിച്ചു. പലരുടെയും സഹായം കൊണ്ടാണ് യുവതികൾ നാട്ടിൽ എത്തിയത്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന



