CrimeKeralaLatest NewsLocal news
ഇടമലക്കുടിയിലെ റേഷന്‍ തട്ടിപ്പ് : അന്വേഷണത്തിന് രണ്ട് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചു

മൂന്നാർ : സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വിതരണത്തിന് നല്‍കിയ അറുപത്തിയഞ്ച് ടണ്‍ അരി നഷ്ടമായ സംഭവത്തിലാണ് പ്രത്യേക സംഘത്തിന്‍റെ അന്വേഷണം. റേഷന്‍ കണക്കുകള്‍ പരിശോധിക്കാന്‍ സിവില്‍ സപ്ലെയിസ് വകുപ്പില്‍ നിന്നും രണ്ട് പേരെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘ തലവന്‍ മൂന്നാര്‍ എസ് എച്ച് ഒ ജെ ബിനോദ്കുമാര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് പേരെ കളക്ടര്‍ അനുവധിച്ചത്. ഇടമലക്കുടിയിലെ റേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സപ്ലൈ ഓഫീസറടക്കം രണ്ട് പേരെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തിരുന്നു.



