CrimeKeralaLatest News

CMRL – എക്സാലോജിക് ഇടപാട് ; പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ED

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടി യെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കി.ഇടപാടിൽ വീണക്ക് സമൻസ് അയച്ചേക്കും. നോട്ടീസിൽ നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.

കണ്ടെത്തിയ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീണയുടെ പൂട്ടിയ അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇ ഡി. വീണയ്ക്ക് പുറമെ സിഎംആർഎലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്തകുറിപ്പിൽ അറിയിച്ചിരുന്നു. വീണയുടെ പൂട്ടിയ അക്കൗണ്ടിലും അന്വേഷണം ഉണ്ടാകും. 2019 ലാണ് അബുദാബി അക്കൗണ്ട് ക്ലോസ് ചെയ്തത്. എന്നാൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ വീണ്ടും ഹൈക്കോടതിയിലേക്ക് ഉടൻ അപ്പീൽ നൽകും.

അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ ഡി സംഘത്തെ ആക്രമിച്ച കേസിൽ നിലവിൽ 19 പേരാണ് പൊലീസിന്റെ പിടിയിൽ ആയിട്ടുള്ളത്. മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണിയടക്കമുള്ള ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളെ അടക്കം ഇനിയും പിടികൂടാനുണ്ട്. ദൃശ്യങ്ങൾ സഹിതം പരിശോധിച്ചതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാൽ 300 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!