KeralaLatest NewsLocal news

വരൂ, ഇടുക്കി അണക്കെട്ട് കാണാം: ബഗ്ഗി കാർ സൗകര്യമില്ല, നടന്നു കാണണം

ഇടുക്കി : മെയ്‌ 31 വരെ ഇടുക്കി, ചെറുതോണി അണക്കെട്ടുക്കൾ സന്ദർശിക്കാം. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബഗ്ഗി കാർ സൗകര്യമുണ്ടാവില്ല. നടന്നു കാണാൻ മാത്രമാണ് അനുവാദം. സമയം: ‌രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. പാറേമാവിൽ കൊലുമ്പൻ സമാധിക്കു മുന്നിലൂടെയുള്ള വഴിയിലൂടെയാണു പ്രവേശനം.

പാർക്കിങ്: ചെറുതോണി അണക്കെട്ടിന്റെ കവാടത്തിനു സമീപമുള്ള പാർക്കിങ് ഏരിയയിൽ.
പ്രവേശനം: മണിക്കൂറിൽ പരമാവധി 500 പേരെ മാത്രമേ അണക്കെട്ടിലേക്കു പ്രവേശിപ്പിക്കൂ. ഒരു ദിവസം 3000 പേർക്ക് അവസരം.
ടിക്കറ്റ്: ഓൺലൈനായി https://www.keralahydeltourism.com/attractions/link/5/16 വഴി ബുക്ക് ചെയ്യാം. സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ട്.
ഫീസ്: മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 25. ക്യാമറകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും അണക്കെട്ടിലേക്കു കൊണ്ടുപോകാനാവില്ല. ഇവ സൂക്ഷിക്കാൻ അണക്കെട്ടിന്റെ കവാടത്തിൽ സൗകര്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!