CrimeKeralaLatest NewsLocal news

പൈനാവ് എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്ത് നിന്നും 8 കഞ്ചാവ് ചെടികൾ കണ്ടെത്തി

ഇടുക്കി : സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐ പി എസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പൈനാവ് എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്തു നിന്നാണ് 8 കഞ്ചാവ് ചെടികൾ കണ്ടെത്തിയത് . കഞ്ചാവ് ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി എസ് -ന്റെ നേതൃത്വത്തിൽ ഉള്ള മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ രജിത് നാഥ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജെൻസൺ, സയോൺ എന്നിവരടങ്ങിയ സംഘമാണ് ചെടികൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!