KeralaLatest NewsLocal news
മഴ: ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു:നിരോധനം രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ

ഇടുക്കി ജില്ലയിൽ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചി ട്ടുള്ളതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണിത്.
രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി.



