KeralaLatest NewsLocal news

ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍

കട്ടപ്പന പുളിയന്മല റോഡിൽ കമ്പനിപ്പടിയിൽ റോഡരികിൽ നിന്ന മരത്തിന്റെ ചില്ലയാണ് ശക്തമായ മഴ പെയ്ത സമയത്ത് ഒടിഞ്ഞ് റോഡിലൂടെ പോകുകയായിരുന്നു വാഹനത്തിനു മുകളിൽ പതിച്ചത്. അപകടത്തിൽ വാഹനത്തിൽ ഉള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു വാഹനത്തിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അതേസമയം മരച്ചില്ല ഒടിഞ്ഞുവീണ സമയത്ത് റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ റോഡിലൂടെ കടന്നുവന്ന ടൂറിസ്റ്റ് ബസ് ഉടക്കിയതിനെ തുടർന്ന് റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് വ്യാപാരസ്ഥാപനത്തിന് മുകളിലേക്ക് പതിച്ചു. സജീ ഭവനിൽ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂര മേഞ്ഞ ഷീറ്റും സീലിങ്ങും അടക്കം തകർന്നു സംഭവത്തെ തുടർന്ന് പാതയിൽ ഗതാഗത തടസ്സപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!