KeralaLatest NewsLocal news

കാലവർഷത്തിൽ ഇടമലക്കുടിയിൽ വീട് തകർന്നു

മൂന്നാർ: ശക്തമായ മഴയെ തുടർന്ന് ഇടമലക്കുടിയിൽ വീട് തകർന്നു .ഇടമലക്കുടിയിലെ കൂടല്ലാർകുടിയിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ രജനികാന്ത്, മഞ്ജുള എന്നിവരുടെ വീടാണ് തകർന്നു വീണത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഉന്നതിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന വീടാണ് തകർന്നുവീണത്. മഴക്കാലമാരംഭിച്ചതോടെ വീടിന്റെ ഭിത്തി നനഞ്ഞ് കുതിർന്നു. ഇതിനെ തുടർന്ന് ഭിത്തി അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു.സംഭവത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!