HealthKeralaLatest News

നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ ശൈലജ

നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇപ്പോൾ കൃത്യമായ പ്രോട്ടോകോളുണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണെന്നും കെ കെ ശൈലജ പറഞ്ഞു.പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം. നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം.

പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. മുൻ കരുതൽ ഉണ്ടായാലേ കാര്യമുള്ളൂ. അന്നത്തെ കെ മുരളീധരൻ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും കെ കെ ശൈലജ പറഞ്ഞു. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോൾ പ്രകാരം ആണ്. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.

കാഫിർ സ്ക്രീൻ ഷോട്ട് കേസിലും കെകെ ശൈലജ പ്രതികരിച്ചു. കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ലെന്നും സൈബർ മേഖലയിലെ അത്തരം പ്രവർത്തനം എല്ലാം നിരുത്സാഹപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി. അതേ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ ഉണ്ടായിരുന്നു. അതൊന്നും അന്വേഷിക്കാൻ തയ്യാറായിട്ടില്ല. കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെയെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!