
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 2768320, 8547005044), താമരശ്ശേരി (049522234243, 8547005025), വട്ടംകുളം (04942689655, 8547005054), മുതുവല്ലൂര്‍ (04832963218, 8547005070), വടക്കഞ്ചേരി (04912985061, 8547005042), അഗളി (അട്ടപ്പാടി) (04924254699, 9447159505), ചേലക്കര (04884227181, 8547005064), കൊടുങ്ങല്ലൂര്‍ (04802816270, 8547005078) വാഴക്കാട് (04832727070, 8547005055), അയലൂര്‍ (04923241766, 8547005029), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ പ്രോഗ്രാമുകളുലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്കു രജിസ്ട്രേഷന് ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (എസ്.സി, എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: www.ihrd.ac.in
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), പയ്യപ്പാടി (8547005040), കടുത്തുരുത്തി (8547005049), പീരുമേട് (04869232373, 8547005041), തൊടുപുഴ (8547005047), മറയൂര്‍ (8547005072) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്കു രജിസ്ട്രേഷന് ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (എസ്.സി,എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: www.ihrd.ac.in
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374), മാവേലിക്കര (04792304494, 8547005046), കാര്‍ത്തികപ്പള്ളി (04792485370, 8547005018), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്കു രജിസ്ട്രേഷന് ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (എസ്.സി, എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും).ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: www.ihrd.ac.in
സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ 12ന് ആരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സര്‍വീസിങ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 10,11 തീയതികളില്‍ അസാപ്പിന്റെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലുള്ള കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നേരിട്ട് അഡ്മിഷന് എടുക്കാം. പ്രായപരിധി 18-40 വയസ്. 6 മാസം ദൈര്‍ഘ്യമുള്ള പൂര്‍ണ്ണമായും ഓഫ്ലൈന് ആയി നടത്തുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്
കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുളള പ്ലസ് ടൂ യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയ്ക്ക് പ്രായ പരിധി ബാധകമാണ്. പട്ടികജാതി പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. ജൂണ്‍ 15 ന് 5 മണിക്ക് മുന്‍പായി അപേക്ഷ https://kbpe.kerala.gov.in/deled2026 ല്‍ ഓണ്‍ലൈന്‍ മുഖേനയും മാനേജ്മെന്റ്് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547126028, 04734-296496
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്സ്
സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് )ചാത്തന്നൂര്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയര്‍ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്സ് എന്‍ എസ് ഡി സി/ സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ / അസാപ് കേരള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. കോഴ്സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഫോണ്‍:9495999721.
കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്
ഇടുക്കി കേന്ദ്രീയ വിദ്യാലയത്തില്‍ താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ബാലവാടിക-3 (എസ് സി, എസ്.ടി ) ക്ലാസ് 1, 2, 5 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ എല്ലാ വിഭാഗങ്ങളിലേക്കും. താല്പര്യമുള്ളവര് ഉടന്‍ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9446570917, 04862 232205
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
2025-26 അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസുകളില്‍ (സ്റ്റേറ്റ്/സി ബി എസ് ഇ/ഐ സി എസ് ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി (https://serviceonline.gov.in/kerala)ആഗസ്റ്റ് 10 ന് മുന്‍പായി സമര്‍പ്പിയ്ക്കേണ്ടതാണ്. സ്റ്റേറ്റ് സിലബസ് – എല്ലാ വിഷയങ്ങളിലും A+, A1, സി ബി എസ് ഇ/ഐ സി എസ് ഇ അഗ്രിഗേറ്റ് 90% -ന് മുകളില്‍ (അഡീഷണല്‍ വിഷയം ഒഴികെ) തുടങ്ങിയവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862- 222904.
ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം: തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039), മൂന്നാര്‍ (04865232989, 9447570122, 9447578465) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ https://nri.ihrd.ac.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.cemunnar.ac.in/admission എന്ന കോളേജ് വെബ്സൈറ്റ് വഴി മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 15 വൈകിട്ട് 4 മണിവരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപയുടെ രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായോ, ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 17 വൈകുന്നേരം 4 മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ 8547005000 എന്ന ഫോണ്‍ നമ്പറിലും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in, കോളേജ് വെബ്സൈറ്റ് മുഖേനയും ലഭ്യമാണ്.
ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്
ബി.എസ്.സി കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്. സി ഇന്റീരിയര്‍ ഡിസൈനിംഗ് & ഫര്‍ണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ 2026 – 27 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ www.admission.Kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ് സൈറ്റിലൂടെ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ചെയ്യണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്പര്യമുള്ളവര് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8281574390
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ഡിഗ്രീ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ് എസ് എല്‍ സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314
വയര്‍മാന്‍ എഴുത്ത് പരീക്ഷ
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025 വര്‍ഷത്തെ വയര്‍മാന്‍ എഴുത്ത് പരീക്ഷ 2026 ജൂണ്‍ 13 ന് ഗവ.വി.എച്ച്.എസ്.എസ് മൂലമറ്റത്ത് നടത്തും.
ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-253465



