Latest NewsSports

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

ഫുട്ബോൾ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് മെക്സിക്കോ. ഉദ്ഘാടന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മൂന്ന് താരങ്ങൾ. ആസ്റ്റക്ക സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്‌സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു.ജൂലിയൻ ക്വിനോനെസും റൗൾ ഹിമെനെസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. മത്സരം തുടങ്ങിയതു മുതൽ ആക്രമിച്ച് കളിച്ച മെക്സിക്കോ ഒമ്പതാം മിനിറ്റിൽ തന്നെ ദക്ഷിണാഫ്രിക്കൻ ​ഗോൾ മുഖം വിറപ്പിച്ചു.

2026 ഫിഫ ലോകകപ്പിലെ ആ​ദ്യ ​ഗോൾ ജൂലിയൻ ക്വിനോനെസിന്. തുടരെ തുടരെയുള്ള മെക്സിക്കൻ ആക്രമണത്തിൽ ദക്ഷിണാഫ്രിക്കൻ ​പ്രതിരോധം വിയർത്തു. രണ്ടാം പകുതിയിലും മെക്സിക്കൻ ആക്രമണത്തിന്റെ തുടർച്ചയാണ് ഉണ്ടായത്. 67-ാം മിനിറ്റിലാണ് ഹിമെനെസിലൂടെ മെക്‌സിക്കോയുടെ രണ്ടാം ഗോളെത്തിയത്. രണ്ട് ​ഗോൾ എതിരാളികൾ നേടിയതോടെ ദക്ഷിണാഫ്രിക്കൻ കരുത്ത് ഇല്ലാതായി തുടങ്ങിയിരുന്നു. ഇന്ന് രണ്ട് മത്സരങ്ങൾ. ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. കാനഡ – ബോസ്നിയ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!