KeralaLatest News

കാലവർഷം : ജില്ലയിൽ ഒറ്റപ്പെട്ട മഴ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് മാറ്റമില്ലാതെ തുടരുന്നു. ജില്ലയുടെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട് മഴ ലഭിച്ചെങ്കിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അടിമാലി മൂന്നാർ, കുമളി, നെടുങ്കണ്ടം, ചെറുതോണി മേഖലകളിൽ രാവിലെ ചെറിയതോതിൽ മഴ ലഭിച്ച എങ്കിലും ഉച്ചയ്ക്കുശേഷം തെളിഞ്ഞ കാലാവസ്ഥയായിരുന്നു . ഇതുവരെ അനിഷ്ട സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി അടിമാലി മുതൽ മൂന്നാർ വരെയുള്ള ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൂർണമായും ഒഴിപ്പിക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!