KeralaLatest NewsLocal news

നാടെങ്ങും ഫുഡ്ഡ്‌ബോള്‍ ആരവം മുഴങ്ങുമ്പോള്‍ ആവേശത്തില്‍ അടിമാലിയും: ഫുട്‌ബോള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോ ആവേശകരമായി.

അടിമാലി : നാടെങ്ങും ഫുഡ്ഡ്ബോള്‍ ആരവം മുഴങ്ങുമ്പോള്‍ ആവേശത്തില്‍ അടിമാലിയും. ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് നാടും നഗരവും ഒന്നടങ്കം ലയിക്കുന്നതിന്റെ നേര്‍ക്കാഴ്ചയായി വിവിധയിടങ്ങളില്‍ ഫുട്ബോള്‍ റാലികള്‍ സംഘടിപ്പിച്ചു. ലോകകപ്പ് ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ത്ഥം ജില്ലയിലെ വിവിധ കോണുകളില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ റാലികള്‍ കായികപ്രേമികളുടെ ആവേശപ്രകടനമായി മാറി. വിവിധയിടങ്ങളിൽ കായികപ്രേമികളും ക്ലബ്ബുകളും പൊതുജനങ്ങളും കൈകോര്‍ത്തതോടെ റാലികള്‍ ശ്രദ്ധേയമായി. 2026 വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ അടിമാലി ഫുട്ബോള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോ ആവേശകരമായി.

വിവിധ ടീമുകളുടെ ആരാധകർ , റോഡ് ഷോയില്‍ പങ്കെടുത്തു. വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ ബ്രസീല്‍, അര്‍ജന്റീന,പോര്‍ച്ചുഗല്‍,സ്പെയിന്‍,ക്രൊയേഷ്യ, ടീമുകളുടെ ആരാധകർ അവരവരുടെ ഇഷ്ടപെട്ട ടീമിന്റെ ജേര്‍സിയണിഞ്ഞാണ് റോഡ് ഷോയില്‍ അണിനിരന്നത്.

പ്രിയ ടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകളേന്തിയും മേളങ്ങളുടെ അകമ്പടിയോടെയുമാണ് ആരാധകര്‍ തെരുവിലിറങ്ങിയത്.
പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് റാലികളില്‍ പങ്കാളികളായത്. പ്രിയപ്പെട്ട താരങ്ങളുടെ വമ്പന്‍ കട്ടൗട്ടുകളും അടിമാലിയിൽ ഒരുക്കിയിട്ടുണ്ട്. കേവലമൊരു കായികവിനോദത്തിനപ്പുറം ഫുട്‌ബോള്‍ ജനങ്ങളെ എങ്ങനെ ഒന്നിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് തെരുവുകളില്‍ കാണുന്ന ആവേശമെന്ന് അടിമാലി ഫുട്ബോള്‍ കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.

അടിമാലി ഫുട്ബോള്‍ കൂട്ടായ്മ പ്രതിനിധികളായ ഷിബു തെറ്റയില്‍,കുട്ടമോന്‍,നിസാര്‍,
എന്നിവര്‍ നേതൃത്വം നല്‍കി.പലയിടങ്ങളിലും സൗഹൃദ മത്സരങ്ങളും ഫ്‌ളാഷ് മോബുകളും സംഘടിപ്പിക്കുന്നുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ ജനകീയ പരിപാടികളുമായി ലോകകപ്പ് ഗംഭീരമാക്കാനൊരുങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!