KeralaLatest NewsLocal news

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി: മൂന്നാറിൽ നിന്ന് 26 ഓർഡിനറി ബസ്സുകൾ;. ബസിന് യുഡിഎഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

അടിമാലി : യുഡിഎഫ് സർക്കാരിന്റെ 5 ഗ്യാരന്റുകളിൽ ഒന്നാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര. പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഭാഗമായി മൂന്നാറിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ഓർഡിനറി ബസിന് അടിമാലിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സർക്കാരിന്റെ ഈ പദ്ധതി സ്ത്രീകൾക്ക് അഭിമാനകരമായ നിമിഷങ്ങളണെന്ന് ബസ് യാത്രികർ പറഞ്ഞു.

മൂന്നാറിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ബസ്സിലെ ജീവനക്കാർക്ക് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് സ്വീകരണം നൽകി . മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ ജോർജ് , യുഡിഎഫ് പ്രവർത്തകരായ നാസർ, അനസ് ഇബ്രാഹിം, ജോൺസി ഐസക് , വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. മൂന്നാർ ഡിപ്പോയിൽ നിന്ന് 26 ഓർഡിനറി ബസ്സുകൾ ആണ് പ്രിയദർശിനി സൗജന്യ യാത്രയിൽ ഉൾപ്പെടുത്തി സർവീസ് നടത്തുന്നത്.

കെഎസ്ആർടിസി ബസുകളുടെ മുൻപിലും വശങ്ങളിലുമായി പ്രിയദർശിനി സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിൽ മാത്രമാണ് സൗജന്യ യാത്ര സേവനം ലഭ്യമാക്കുകയുള്ളൂ. പദ്ധതി നടപ്പാക്കിയത് ലഡു വിതരണം ചെയ്താണ് കോൺഗ്രസ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!