KeralaLatest NewsLocal news

ഇന്ദിരാ ഗ്യാരന്റി പദ്ധതി: സൗജന്യ സേവനവുമായി കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ ജീവനക്കാരായ മുഹമ്മദും സാബും

മൂന്നാർ : സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയൊട് ശബളം ഇല്ലാതെ ജോലി ചെയ്തു കൊണ്ടാണ് ഐക്യദാർഢ്യവുമായി കെഎസ്ആർടിസിയുടെ രണ്ടു ജീവനക്കാർ എത്തിയത്. പദ്ധതിയുടെ ഭാഗമായി മൂന്നാറിൽ നിന്നും ആരംഭിച്ച് അടിമാലിയിൽ എത്തിച്ചേർന്ന കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറായ സാബുവും മുഹമ്മദുമാണ് സൗജന്യ യാത്രാ ബസ്സിൽ സൗജന്യമായി ജോലി ചെയ്തത്. ശമ്പളം സ്നേഹപൂർവ്വം നിരസിച്ചു കൊണ്ടാണ് സർക്കാരിനോട് ആഭിമുഖ്യം പുലർത്തിയത് .

കണ്ടക്ടറായ മുഹമ്മദ് അടിമാലി മന്നാംകാല സ്വദേശിയും ഡ്രൈവറായ സാബു 200 ഏക്കർ സ്വദേശിയുമാണ്. ഇരുവരും വർഷങ്ങളായി കെഎസ്ആർടിസി ജീവനക്കാരാണ്. സർക്കാരിന്റെ ഈ പദ്ധതി എല്ലാ സ്ത്രീകളും ഉപയോഗപ്പെടുത്തണമെന്നാണ് ഇവർ പറയുന്നത്. മൂന്നാർ ഡിപ്പോയിൽ നിന്നുമുള്ള 26 ഓർഡിനറി ബസ്സുകൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. പദ്ധതി നടപ്പാക്കിയതിൽ ബസ്സിലെ യാത്രക്കാർക് മധുരമിട്ടായി വിതരണം ചെയ്താണ് ഇവർ സന്തോഷം പങ്കുവെച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!