
സെന്‍സസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ചേര്‍ക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ വഴി വിവരങ്ങള്‍ ചേര്‍ത്തത് 1930 പേര്‍. ആകെ 2340 പേര്‍ പ്രക്രിയയില്‍ പങ്കാളികളായി. 410 പേര്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയ ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിച്ചില്ല. പൊതുജനങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് അധികൃതര്‍ അറിയിച്ചു.
വിവരങ്ങള്‍ നല്‍കിയതിന് ശേഷം തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത് പിന്നീട് വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് വിവരം അറിയക്കാം. എന്യൂമേറേഷന്‍ ഐഡി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ എന്യൂമറേറ്റര്‍മാര്‍ക്ക് സാധിക്കും. പ്രവാസികള്‍ ഈ ഘട്ടത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ല. നാട്ടില്‍ വീടുള്ളവര്‍ അവിടെ നിലവില്‍ താമസക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാം.
സെല്‍ഫ് എന്യുമറേഷന്‍ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനുമായി കളക്ടറേറ്റിലും എല്ലാ താലൂക്കുകളിലും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം.
സെന്‍സസ് – 2027 സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇടുക്കി കളക്ടറേറ്റിലെ 04862232242 എന്ന നമ്പറിലോ ടോള്‍ഫ്രീ നമ്പറായ 1855 ലോ ബന്ധപ്പെടാം.



