അന്താരാഷ്ട്ര യോഗ ദിനാചരണം: ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു.

ഇടുക്കി : അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്‍ കേരളയുടെയും ആഭിമുഖ്യത്തില്‍ ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി റോയി കെ. പൗലോസ് എം.എല്‍.എ
ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി റെജി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പൈനാവ് ഡിവിഷന്‍ മെമ്പറുമായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സജി വി.പി. മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് യോഗ ദിന സന്ദേശം നല്‍കി.
ആശംസകള്‍ അര്‍പ്പിച്ച് ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ശ്രീമതി മിനി കെ. ജോണ്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സലീം പി. ആര്‍., ജില്ലാ ആയുര്‍വേദ ആശുപത്രി (അനെക്‌സ്) പാറേമാവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിമോഹന്‍ സി. എം. എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സൂര്യനമസ്‌കാര അവതരണം, ചെയര്‍ യോഗ, മാസ് യോഗ സെഷനുകള്‍ എന്നിവ സംഘടിപ്പിച്ചു.



