HealthKeralaLatest News

റാങ്ക് ഹോൾഡേഴ്സിന്റെ നിവേദനത്തിൽ ഇടപെടൽ; ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക് ഹോൾഡേഴ്സ് നൽകിയ നിവേദനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഒഴിവുകൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കീഴ്സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ നൽകണമെന്ന് നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

ഉടൻ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻഗണന നൽകണമെന്നുമാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!