KeralaLatest NewsLocal news

ഗ്യാസ് സിലിണ്ടർ മാറ്റി കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു.

ഇടുക്കി : ഗ്യാസ് സിലിണ്ടർ മാറ്റി കണക്ട് ചെയ്യുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു. രാത്രി 9 മണിയോടെയാണ് സംഭവം. കാലിയായ ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കുമ്പോഴാണ് ഇടുക്കി കരിമ്പൻ കൊട്ടാരത്തിൽ ജോസ് മാത്യുവിന്റെ ഭാര്യ ജോളി ജോസ് മകൻ ജസ്റ്റിൻ ജോസ് എന്നിവർക്ക് പൊള്ളലേറ്റത്. കഴുത്തിനും മുഖത്തും പൊള്ളലേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഗ്യാസ് സിലിണ്ടറിന്റെ വാഷർ തകരാറായി ഗ്യാസ് പടർന്നതാകാമെന്നാണ് നിഗമനം .
സംഭവത്തിൽ വീടിൻറെ മേൽക്കൂരയും വീട്ടുപകരണങ്ങളും തകർന്നു. ഇടുക്കി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!