KeralaLatest News

പ്രതീക്ഷിച്ച മഴ കിട്ടിയില്ല, വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്ത്’; മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. വൈദ്യുതി ഉൽപാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അന്തരീക്ഷ ഊഷ്മാവ് വർധിച്ചു. ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി. ഉപഭോഗം 4900 മെഗാവാട്ട് വരെയുണ്ട്. അണക്കെട്ടിൽ ജലസംഭരണം 48 ൽ നിന്ന് 21 ശതമാനമായി കുറഞ്ഞു.

ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഉണ്ട്. എത്ര ദിവസം നിയന്ത്രണം ഉണ്ടാകും എന്ന് പറയാനാകില്ല.വൈദ്യുതി ഉപഭോഗത്തിൽ 10 ദശലക്ഷം യൂണിറ്റിൻ്റെ വർദ്ധനവ് ഉണ്ട്. മാർച്ച് ഏപ്രിലിൽ വൈദ്യുതി കടം വാങ്ങിയിരുന്നു അത് ജൂണിൽ തിരിച്ച് കൊടുക്കണം സവിശേഷ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. 4100 മെഗാവാട്ട് വൈദ്യുതിയാണ് ഒരു ദിവസം പ്രതിക്ഷിക്കുന്ന ഉപഭോഗം. എന്നാൽ 4900 മെഗാവാട്ട് വരെ ഉപഭോഗം കൂടുന്നു.10 ദശലക്ഷം യൂണിറ്റിൻ്റ കുറവാണ് ഉള്ളത്.

നിയന്ത്രണം വേണ്ടി വരുന്ന സ്ഥിതിയാണ്. മഴ ശക്ത പ്രാപിക്കാത്തതാണ് പ്രതിസന്ധി.കായികപ്രേമികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച മഴ കിട്ടുന്നില്ല. അണക്കെട്ടുകളില് ജലനിരപ്പ് കുറയുന്നു. പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാന് കഴിയാത്ത അവസ്ഥ. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളില് നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ട ബാധ്യതയും. ഇതെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ എത്തിച്ചത് കടുത്ത് വൈദ്യുതി പ്രതിസന്ധിയിലാണ്.വരും ദിവസങ്ങളിലെ പ്രതിസന്ധി നേരിടുന്നതിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന് അടുത്തിടെ കെഎസ് ഇബി ടെന്‍ഡനര് ക്ഷണിച്ചിരുന്നു.

ഈ മാസത്തേക്ക് ഒരു പ്രതികരണവും ഉണ്ടായില്ല. ജൂലൈയിലേക്ക് ടെന്‍ഡര് നല്‍കിയ കന്പനി ആവശ്യപ്പെട്ടത് യൂണിറ്റിന് 10 രൂപ 99 പൈസ. വൈദ്യുതി വാങ്ങാന് പത്ത് രൂപക്കപ്പുറം ചെലവിടരരുതെന്നാണ് റെഗുലേറ്ററി കമീഷന്‍റെ നിര്ദ്ദേശം. ഇതിൽ ഇളവ് തേടി കമീഷന് കത്തും നല്‍കിയിട്ടുണ്ട് കെഎസ് ഇ ബി.പ്രതിസന്ധി തുടര്‍ന്നാല് ഇപ്പോഴുള്ള നിയന്ത്രണം അടുത്ത മാസത്തേക്കും നീളുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!