KeralaLatest NewsLocal news

അടിമാലിയില്‍ ലഹരി വിരുദ്ധദിനാചരണ പരിപാടികള്‍ ജൂലൈ 1 ന്

ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ ജൂണ്‍ 26 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണ പരിപാടികള്‍ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ ഒന്നിലേക്ക് (ബുധനാഴ്ച ) മാറ്റി.

പരിപാടിയോടനുബന്ധിച്ച് നടത്താനിരുന്ന ചിത്രരചനാ മത്സരം ജൂലൈ ഒന്നിന് രാവിലെ 10 മണി മുതലും ബോധവല്‍ക്കരണ റാലി അന്നേ ദിവസം അടിമാലി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും 11 മണി മുതലും തുടര്‍ന്ന് പൊതു സമ്മേളനവും അവബോധ ക്ലാസും  നടത്തും. വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!