KeralaLatest NewsLocal news

ഇഎസ്എ പ്രദേശങ്ങൾ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാർ സമർപ്പിച്ച ശുപാർശകളിൽ വ്യക്തതയില്ലാത്തതിനാലാണ് കേന്ദ്ര സർക്കാർ തള്ളിയത് : ഇടുക്കി എംപി ഡീൻ കുര്യാക്കോസ്.

ഇഎസ്എ വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ ആരോപണവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഇഎസ്എ പ്രദേശങ്ങൾ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാർ സമർപ്പിച്ച ശുപാർശകളിൽ വ്യക്തതയില്ലാത്തതിനാലാണ് കേന്ദ്ര സർക്കാർ അത് തള്ളിയതെന്നാണ് റിപ്പോർട്ടുകളെന്ന് എംപി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമർപ്പിച്ച കരട് രേഖ പ്രകാരം കേരളത്തിന്റെ ഇഎസ്എ പരിധി 9993.9 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇതിൽ നിന്നും ഏകദേശം 1500 ഏക്കർ കൂടി ഒഴിവാക്കണമെന്ന് മുൻ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെടരുതെന്നതാണ് യുഡിഎഫ് നിലപാടെന്നും അതിനാൽ ഈ വിഷയവും യുഡിഎഫ് അംഗീകരിച്ചിരുന്നതായും എംപി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!