KeralaLatest NewsLocal news
കുമളി ആറാം മൈലിൽ ടോറസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കുമളി : കുമളി ആറാം മൈലിൽ ടോറസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കുപള്ളം കുന്നേൽ കരോട്ട് നോയൽ, പുളിമുട്ടിൽ ഉണ്ണി, ഗ്രേസി കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



