KeralaLatest NewsLocal news

മൂന്നാറിൽ വളത്തു മൃഗത്തിനു നേരെ കാട്ടു കൊമ്പൻ പടയപ്പയുടെ ആക്രമണം.

മൂന്നാർ മേഖലയിൽ വീണ്ടും കാട്ടു കൊമ്പൻ പടയപ്പയുടെ ആക്രമണം തുടർക്കഥയാകുന്നു. ഇന്നലെ രാത്രി ദേവികുളം ഒ ഡി കെ ഡിവിഷനിൽ വളർത്തുമൃഗത്തിന് നേരെ ആക്രമണം നടത്തിയെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് മെയ്യാൻ വിട്ട പശുവിനെയാണ് കാട്ടുകോമ്പൻ ആക്രമിച്ചത്.
ദേവികുളം ODK ഡിവിഷനിൽ മതിയഴകന്റെ പശുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുകോമ്പൻ പടയപ്പ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വളർത്തു മൃഗത്തിന് നേരെ കാട്ടു കൊമ്പർ ആക്രമണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!