KeralaLatest NewsLocal newsNational

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കുമെന്ന് ലോക്സഭാ പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡി

അടിമാലി : കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി കമ്മിറ്റി ആനച്ചാലിൽ നടന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കുമെന്നും ഒരു വശത്ത് അണക്കെട്ടിന്റെ സുരക്ഷയും, മറുവശത്ത് ജലലഭ്യതയും എന്ന രണ്ട് പ്രധാന വിഷയങ്ങളാണ് ചർച്ചയുടെ കേന്ദ്രബിന്ദുവായതെന്നും ലോക്സഭാ പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡി പറഞ്ഞു . ആനച്ചാലിൽ നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസങ്ങളായി മൂന്നാർ , ഇടുക്കി ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കണമെന്ന് ആവശ്യം മുൻപോട്ട് വെച്ചെങ്കിലും മൂന്നാർ ഇടുക്കി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. ആനച്ചാലിൽ നടന്ന യോഗത്തിൽ ഇടുക്കി സബ് കളക്ടർ വി എം ആര്യ, കേന്ദ്ര പാർലമെന്ററി അംഗങ്ങൾ , കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ , തമിഴ്നാടിനെ കേരളത്തെയും പ്രതിനിധീകരിച്ചുള്ള പാർലമെന്ററി അംഗങ്ങൾ , ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!