
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിപ്ലോമയോ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്റ്ററേറ്റ് നല്‍കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം അടിമാലി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 10ന് രാവിലെ 11ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. ഫോണ്‍: 04864 22268
…..
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി സേവനത്തിനും കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികള്‍ ജൂലൈ നാലിന് രാവിലെ 11ന് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
അധ്യാപക നിയമനം
തമിഴ് മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10ന് നെടുങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.



