
മൂന്നാർ : മറയൂർ ചെമ്മൻകുഴി ഭാഗത്ത് വിനീഷ് ആർ (26)ആണ് റിമാൻഡിലായത്. ജൂൺ 29നു ആണ് കേസിനു ആസ്പതമായ സംഭവം നടന്നത്. പ്രതി, അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം ആണ് ലൈംഗീക അതിക്രമം നടത്തിയത് .തുടർന്ന് 24 മണിക്കൂറിനകം മറയൂർ പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ എം -ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പ്രതിയെ പിടികൂടി.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എയ്ഞ്ചൽ വി ഏലിയാസ്, ജിഗോമോൻ ടി ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ജോർജ്, ജയേഷ് കെ, ഡോണി ചാക്കോ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് വി വി, ജിനു ടി ഡി, മനു കെ ബേബി, ശ്രീരാജ് ഡി എന്നിവരടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



