ഇടുക്കി : കീരിത്തോട്ടിൽ സ്വകാര്യ ബസും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.



