KeralaLatest NewsLocal news

ശക്തമായ കാറ്റും മഴയും : നെടുങ്കണ്ടത്ത് മരം വീടിനു മുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാർഥിനിക്ക് പരിക്ക് .

ഇടുക്കി: നെടുങ്കണ്ടത്ത് ശക്തമായ കാറ്റിൽ മരം വീടിനുമുകളിലേയ്ക്ക് കടപുഴകി വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ആശാരികണ്ടം തട്ടാംപറമ്പിൽ സാജുവിൻ്റെ മകൾ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8 ഓടെയാണ് സംഭവം. അയൽവാസിയുടെ പറമ്പിൽനിന്ന മരം ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

ഗൃഹനാഥനായ സാജു, ഭാര്യ അജിത, മക്കളായ സന്ദീപ്, സാന്ദ്ര എന്നിവർ ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്നു. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മകൾ സാന്ദ്രയുടെ മുകളിലേക്കാണ് മുറിയുടെ ഷീറ്റ് തകർന്നുവീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!