KeralaLatest News

4,169 കോടിയുടെ കടബാധ്യത: സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്.

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയില്ല.സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായം നൽകണമെന്നുമാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. വിതരണക്കാർ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാൻ‌ ഇരിക്കുന്നതിനാൽ സർ‌ക്കാർ ഇടപെടൽ ആവശ്യമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!