CrimeKeralaLatest NewsLocal news

മുന്നാർ പോതമേട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി: തമിഴ്നാട് സ്വദേശിനിയായ 72-കാരി അറസ്റ്റിൽ

മൂന്നാർ :ഓപ്പറേഷൻ തുഫാന്റ ഭാഗമായി പള്ളിവാസൽ പോതമേടിൽ
മുന്നാർ പോലീസ് നടത്തിയ പരിശോധനയിൽ
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശിനിയായ 72-കാരി ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുന്നാർ പോതമേട് പ്രദേശത്തെ കടയിൽ നടത്തിയ പരിശോധനയിൽ 150 ഓളം ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെത്തിയത്. പോതമേട്ടിൽ നാളുകളായി വാടകയ്ക്ക് കട നടത്തി വരികയായിരുന്നു തമിഴ്നാട് സ്വദേശിനി ലക്ഷ്മി.

മുന്നാർ എസ്.എച്ച്.ഒ. വിനോദ് കുമാറിന്റെ നേതൃത്തത്തിൽ എസ്.ഐ. ബിനു ആൻഡ്രൂസ്. സി.പി.ഒ.മാരായ അർജുൻ, ബെസ്റ്റിംഗ് ജോസ്, ഡബ്ല്യു.സി.പി.ഒ. ഗീതു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!