KeralaLatest NewsLocal news
അടിമാലി ലക്ഷംവീട് നിവാസികളുടെ പുനരധിവാസ സമരം പന്ത്രണ്ടാം ദിവസം പിന്നിടുന്നു…; പരിഹാരം ഉണ്ടായില്ലെങ്കിൽ നിരാഹാര സമരമെന്ന് സമരസമിതി .

അടിമാലി : അടിമാലി ലക്ഷംവീട് നിവാസികൾ പുനരധിവാസത്തിനു വേണ്ടി നടത്തിവരുന്ന സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സമരം നടത്തിവന്നിരുന്ന ദുരന്ത സ്ഥലത്തുനിന്നും കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് സമരം മാറ്റിയത്. ഇനിയും താങ്കളുടെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ രീതി മാറ്റി നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.
ഭരണകൂടം തങ്ങൾക്ക് ആവശ്യമായ നീതി നടപ്പാക്കി തന്നില്ലെങ്കിൽ രണ്ടുദിവസത്തിനുള്ളിൽ നിരാഹാര സമരത്തിലേക്ക് കടക്കാൻ ആണ് സമരസമിതിയുടെ തീരുമാനം. പൂർണ്ണമായും 17 കുടുംബങ്ങൾക്കും പുനരധിവാസം സാധ്യമാക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സമരസമിതി അറിയിച്ചു.



